An Open Letter to Bramma IT Solutions

എന്റെ പഴയ കമ്പനിക്ക്‌ ഒരു തുറന്ന കത്ത് 

എന്റെ രണ്ടര വർഷത്തെ നീണ്ട പ്രാർത്ഥനയുടെ ഫലമായിട്ടായിരുന്നു ബ്രമ്മാ ഐ ടി സൊലൂഷൻസ്  എന്ന് പുതുതായി നാമകരണം ചെയ്ത ക്ലാരിയ ഇൻഫോടെക് എന്ന നിങ്ങളുടെ സ്ഥാപനത്തിലേക്ക് വരാ ൻ തീരുമാനിച്ചത്.

രണ്ടു വർഷത്തിലേറെ ആത്മ ബന്ധമുള്ള സുഹൃത്ത്‌ വഴി ആയതു കൊണ്ടും കമ്പനി നാമത്തിൽ എന്റെ പേരുമായി സാമ്യമുള്ളത് കൊണ്ടും ആഗ്രഹിച്ചിരുന്നത് പോലെ ഐ ടി  കമ്പനി ആയതു കൊണ്ടും ഞാൻ മുൻ പിൻ നോക്കാതെ പഴയ കമ്പനി ആയ ബിസ് ആൻഡ് ലെഗീസ് നോട് വിട പറഞ്ഞു പുതിയ ലാവണത്തിലേക്ക് സസന്തോഷം ചേക്കേറുകയായിരുന്നു.

ചുറ്റിലും ഐ ടി മേഖലയിൽ മാത്രം പ്രാവീണ്യമുള്ള ചുറു ചുറു ക്കുള്ള ചെറുപ്പക്കാർ, കുറച്ചു കൂടി വലിയ സ്ഥാപനം കൂടുതൽ ജീവനക്കാർ കൂടുതൽ ശംബളം, ശമ്പള വർധനവിൻ സാദ്ധ്യതകൾ, പല തരത്തിലുള്ള സംരംഭകരുടെ പലതരം പുതിയ കർമ്മ  മേഖലകൾ എന്റെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള ത്വര. എല്ലാം കൂടി നല്ലൊരു ഭാവി മാത്രം മുന്നിൽ കണ്ടു പെട്ടന്നുള്ള തീരുമാനം ആയിരുന്നു എന്റെ പുതിയ സ്ഥാപനത്തിലേക്കുള്ള പ്രവേശനം.

തുടക്കത്തിൽ തന്നെ സ്വപ്നതുല്യമായി മനസ്സിൽ താലോലിച്ചിരുന്ന നല്ല സാധ്യതയുള്ള കർമ്മ മേഖലകളും ഒറ്റയാനായി ചെയ്തു തീര്ക്കേണ്ട കർമ്മ പദ്ധതികളും ആവിഷ്ക്കരിച്ചു മുന്നോട്ടു നീങ്ങുബോളുണ്ട് ചെറിയ ചെറിയ കുരുക്കുക്കൾ.

100% ഇന്റെർനെറ്റിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു നീങ്ങുന്ന എന്റെ ജോലികൾക്ക് ആദ്യ വിലങ്ങു തടിയായത് നിരന്തരമായി ഇന്റർനെറ്റ്‌ കണെക്ഷൻ കിട്ടാതിരുന്ന ശോചനീയമായ അവസ്ഥയായിരുന്നു.

ഇടർച്ചകളിൽ പതറാതെ കാൽവയ്പ്പുകളിൽ കിതയ്ക്കാതെ  ഞാൻ നേടിയെടുത്ത ആദമദൈര്യം മുതൽക്കൂട്ടാക്കി പുതിയ നെറ്സെട്ടെർ സ്വന്തമായി വാങ്ങി അത് റീചാർജ് ചെയ്തു ഓഫീസിലെ ഇന്റെർനെറ്റിനു വേണ്ടി ഉപയോഗിച്ച് ഞാൻ എന്റെ മേഖലയിലെ ജോലികളിൽ മുമ്പോട്ടു പോയി.

ബ്രമ്മാ  ഐ ടി സൊലുഷൻസിലെ എന്റെ ആദ്യ മാസമായ ആഗസ്റ്റ്‌ മാസത്തിൽ ഞാൻ പ്രവാസി ഫ്രണ്ട്, ബ്രമ്മ ഐ ടി എന്നീ രണ്ടു പ്രൊജക്റ്റ്‌ ആയിരുന്നു ഉണ്ടായിരുന്നതെങ്കിലും പുതിയ മുഖ്യ പ്രൊജക്റ്റ്‌ ആയ വെൽൽനെസ്സ് നു വേണ്ടി സോഷ്യൽ മീഡിയ സാധ്യതകൾക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളും supporting ബ്ലോഗുകൾ ട്വിറ്റെർ ഫേസ്ബുക്ക് തുടങ്ങിയ പ്രവർത്തനങ്ങളും നടത്താൻ ഞാൻ ആഗസ്റ്റ് മാസം വിനിയോഗിച്ചു.

എല്ലാ പരിമിതികളും തരണം ചെയ്തു എസ് ഇ ഒ , സോഷ്യൽ മീഡിയ തുടങ്ങിയ മേഖലകളിൽ കഠിന പ്രയത്നം ചെയ്തു പ്രവാസി ഫ്രണ്ട്, ബ്രമ്മ ഐ ടി തുടങ്ങിയ വെബ്‌സൈറ്റ് കൾക്ക് റാങ്കിങ്ങിലും, സെർച്ച്‌  എഞ്ചിൻ വിസിബിലിറ്റി, ഓർഗാനിക് വിസിറ്റിലും സ്ഥായിയായ  മാറ്റം വരുത്താൻ എന്നെ കൊണ്ട് സാധിച്ചു.

ബ്രമ്മ ഐ ടി വെബ്‌സൈറ്റിൽ ഓണ്‍ പേജ് ജോലികൾ പൂർത്തിയാക്കി ലോക്കൽ എസ് ഇ ഒ , ഗൂഗിൾ ബിസിനസ്‌ ബേസ്  ജോലികൾചയ്തു തീർത്തു seo services എന്ന് സെർച്ച്‌ ചെയ്യുമ്പോൾ ഫസ്റ്റ് പേജിൽ place ആഡ് ചെയ്തതിൽ ലിസ്റ്റ് ചെയ്യിച്ചു. software development services എന്ന keywords ലോക്കൽ ലിസ്റ്റിങ്ങ് ഒന്നാം സ്ഥാനത്ത് സെർച്ച്‌ എഞ്ചിൻ റാങ്കിംഗ് കിട്ടി (ലോക്കൽ എറണാകുളം )

പ്രവാസി ഫ്രണ്ട് നു വേണ്ടി, ബ്ലോഗിങ്ങ് (wordpress , ബ്ലോഗ്സ്പോട്ട്) സോഷ്യൽ മീഡിയ visibility എല്ലാം തീർത്തു ട്രാഫിക് റാങ്കിംഗ് 30 ലക്ഷം വരെ കൊണ്ട് വരാൻ എനിക്ക് സാധിച്ചു

ആഗസ്റ്റ്‌  മാസത്തിൽ തന്നെ ബ്രമ്മ ഐ ടി വെബ്സൈറ്റ് റാങ്കിംഗ് 40 ലക്ഷത്തിൽ മെച്ചപ്പെടുത്തി ട്വിറ്റെർ പ്രൊഫൈൽ ബിൽഡിംഗ്‌ ചെയ്തു (ആയിരത്തിൽ അതികം ട്വിറ്റെർ followers കൊണ്ടുവന്നു )

ആഗസ്റ്റ്‌ മാസത്തിൽ ബ്രമ്മ ഐ ടി വെബ്‌സൈറ്റിൽ പത്തിലതികം പുതിയ പേജുകൾ (service pages ) സ്വന്തമായി എഴുതി optimize  ചെയ്തു പ്രസിദ്ധീകരിച്ചു. എല്ലാ പേജുകളും ഗൂഗിൾ, ബിംഗ്, യാഹൂ തുടങ്ങിയ സെർച്ച്‌ എഞ്ചിനുകളിൽ ലിസ്റ്റ് ചെയ്യിച്ചു.

ഇന്റർ നാഷണൽ സ്റ്റൈൽ optimization  ഫോളോ ചെയ്തു, റിച് സ്നിപ്പെറ്റ്, authorship optimization സഹിതം എന്റെ കർമ്മ മേഖലകളിലെ നൂതനമായ ഒട്ടേറെ കഴിവുകൾ  പ്രയോച്ചനപ്പെടുത്തി.

September മാസത്തിനു മുമ്പ് തന്നെ വെൽനെസ്സ് ഓണ്‍ലൈൻ വെബ്സൈറ്റ് ജോലികള തുടങ്ങിയിരുന്നു. വെബ്സൈറ്റ് ലൈവ് ആയി ദിവസങ്ങൾക്കുള്ളിൽ തന്നെ വേർഡ്പ്രസ്സ് ബ്ലോഗ്‌ വെബ്‌സൈറ്റിൽ ഇൻസ്റ്റോൾ ചെയ്തു, 30-ൽ അധികം  articles optimize ചെയ്തു പബ്ലിഷ് ചെയ്തു ലിസ്റ്റ് ചെയ്യിച്ചു.

സെപ്റ്റംബർ മാസം 4-ന് വെബ്സൈറ്റ്  down ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഗൂഗിൾ വിസിബിളിടി 50 URLs കഴിഞ്ഞിരുന്നു. visible pages കൂടുതൽ ട്രാഫിക്‌ വന്നു തുടങ്ങിയ സമയത്തായിരുന്നു വെബ്സൈറ്റ് ഡൌണ്‍ ചെയ്തത്.

നേടിയ വിസ്ബിലിറ്റി യുടേയും ട്രാഫിക്കിന്റെയും അടിസ്ഥാനത്തിൽ വെബ്സിടിനു ട്രാഫിക്‌ റാങ്കിംഗ് 50 ലക്ഷ്ത്തിനതികം മെച്ചപ്പെട്ടിരുന്നു.

അധികാരികളുടെ നിർദേശ പ്രകാരമായിരുന്നെങ്കിലും  സൈറ്റ് ഡൌണ്‍ ചെയ്തത് നിനന്തരം വന്നുകൊണ്ടിരുന്ന മെച്ചപ്പെടലുകളെയും സെർച്ച്‌ എഞ്ചിൻ improvement എന്നിവയും ബാധിച്ചു. തുടർന്ന് സജീവ്‌ നായർ എന്ന ഇമേജ് ബ്രാണ്ടിംഗ് ജോലികൾ ചെയ്യ്ന്നതിലായിരുന്നു  September15 വരെയും  പൂർണമായും എന്റെ ശ്രദ്ധ.

ഇമേജ്  branding മായി ബന്ധപ്പെട്ടു സജീവ്‌ നായർ  സെർച്ച്‌ ചെയ്യുമ്പോൾ സജീവ്‌ നായർ arrested എന്ന results ലിസ്റ്റിങ്ങിൽ നിന്നും മാറ്റുക എന്നതായിരുന്നു എനിക്കുള്ള നിർദ്ദേശം.

സജീവ്‌ നായർ എന്ന വാക്കുമായി ബന്ധപ്പെട്ടു ലിസ്റ്റ് ചെയ്തു കിടന്നിരുന്ന ഇമേജ് branding നു അനുയോജ്യമായ results മെച്ചപ്പെട്ട സ്ഥാനങ്ങളിൽ കൊണ്ടുവരുക എന്ന്നതയിരുന്നു എന്റെ വർക്ക്‌ ഗോൾ.  അതിനായി ഞാൻ രാത്രികളിൽ പോലും റിസർച്ച് ചെയ്യാനും അതിനു വേണ്ടി പ്രേയന്നിക്കാനും തയ്യാറായി. സജീവ്‌ നായർ എന്ന സെർച്ച്‌ റിസൾട്ട്‌ലെ സ്ലൈഡ് ഷെയർ പ്രൊഫൈൽ, linkedin  പ്രൊഫൈൽ, ബ്ലോഗ്സ്പോട്ട് ബ്ലോഗ്സ്, sajeevnair.com തുടങ്ങിയവയിലെ pages re optimize ചെയ്യലും promote ചെയ്യലും ചെയ്തു, സെർച്ച്‌ റിസൾട്ട്‌ ലെ  സജീവ്‌ നായർ arrested എന്ന related സെർച്ച്‌ suggestion , സജീവ്‌ നായർ arrested  എന്നാ stats choice എന്നിവ ഗൂഗിളിൽ നിന്ന് മാറ്റാൻ 10 ദിവസം കൊണ്ടെനിക്ക് കഴിഞ്ഞു.

കമ്പനിയിലെ ഓണം celebrations കോ-ordinate ചെയ്യാനും പരമാവധി പങ്കുചേരാനും എനിക്ക് കഴിഞ്ഞു.

ഓണം celebrations കഴിഞ്ഞു നടന്ന ഒഫീഷ്യൽ മീറ്റിങ്ങിൽ നിർദ്ദേശിച്ച രീധിയിൽ വെൽനെസ്സ് വെബ്സൈറ്റ് content പൂർത്തിയാക്കി അത് officially launch ചെയ്യനനുള്ള ഡെഡ് ലൈൻ അന്ന് കിട്ടുകയും സെപ്റ്റംബർ 20 ന് നിർദ്ദേശിച്ച പ്രകാരം പൂർത്തിയാക്കുകയും ചെയ്തു.

ഇന്റർനെറ്റ്‌ connection പ്രശ്നങ്ങൾ തീർക്കാനായി reliance lease line റെഡി ആക്കും എന്നതായിരുന്നു ഞാൻ കമ്പനിയിൽ ജോയിൻ ചെയ്തത് മുതൽ അറിയാൻ കഴിഞ്ഞത്‌.

വെൽനെസ്സ് വെബ്സൈറ്റ്  launch ചെയ്ത 27 നു മുമ്പത്ത ദിവസം അതായതു september 26 നു reliance lease ലൈൻ റെഡി ആയതു കൊണ്ടു വെൽനെസ് വെബ്സൈറ്റ്  inauguration മുടക്കമില്ലാതെ നടത്താൻ കഴിഞ്ഞു.

വെൽനെസ് വെബ്സൈറ്റ് അപ്പ്‌ ചെയ്യുന്ന തിനു മുമ്പുള്ള a to z , വെൽനെസ്സ് ടിപ്സ്, articles , സൈറ്റ് content തുടങ്ങിയവ optimize ചെയ്യാനും, പബ്ലിഷ് ചെയ്യാനും ഏറെ ശ്രമം വേണ്ടിവന്നിരുന്നു. net connection ത്രൂ അല്ലാതിരുന്നതായിരുന്നു പ്രധാന വെല്ലുവിളി.

സജീവ്‌ നായർ ഇമേജ് branding നു വേണ്ടി worpress ബ്ലോഗ്‌ create ചെയ്തു തതാസ്തു  chapters page wise optimize ചെയ്തു publish ചെയ്തു. sajeev nair .com  വെബ്സൈറ്റ് ഓഫ്‌ പേജ് activities , ബ്ലോഗ്‌ പോസ്റ്റിങ്ങ്‌ റീ optimization തുടങ്ങിയവ തുടർന്നു.

സെപ്റ്റംബർ മാസം തീരുമ്പോൾ ബ്രമ്മ ഐ ടി ക്കു തുടക്കത്തില 20 നു താഴെ ഉണ്ടായിരുന്ന സെർച്ച്‌ എഞ്ചിൻ visibility 50 നു മുകളില ആയതു സോഷ്യൽ മീഡിയ ട്രെയിനിംഗ്, എസ് ഇ ഒ, ഓണ്‍ലൈൻ മാർക്കറ്റിംഗ് തുടങ്ങിയ സർവീസ് പേജുകൾ, ട്രെയിനിംഗ് പേജുകൾ സ്വന്തമായി എഴുതി തയ്യാറാക്കി optimize ചെയ്തു പബ്ലിഷ് ചെയ്തു ലിസ്റ്റ് ചെയ്യിച്ചത് കൊണ്ടാണ്.

seo , sem , smm online marketing കൂടാതെ web development , responsive വെബ്‌ designing , database management services തുടങ്ങിയ പേജുകൾ സ്വന്തമായി തയ്യാറാക്കി ഗിൽ, മനു, ആന്റണി കെവിൻ തുടങ്ങിയ author profiles create ചെയ്തു അവരുടെ authorship-ൽ പബ്ലിഷ് ചെയ്തു ലിസ്റ്റ് ചെയിച്ചു. ഈ പേജുകളിൽ responsive വെബ്‌ design cochin അടക്കം, apps development, database management services എല്ലാം ഗൂഗിളിൽ ലിസ്റ്റ് ചെയ്തു കിടപ്പുണ്ട്.

എല്ലാവിധ സാധ്യതകളും പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്തു തീർക്കുമ്പോഴും natuerzone, TPR, bramma hotels തുടങ്ങിയ വെബ്സൈറ്റ് analysis ചെയ്യുന്നതിലും റിപ്പോർട്ട്‌ തയ്യാറാക്കി അയകക്കുന്നതിലും, ഹോട്ടൽ leela ഗ്രൂപ്പ്‌ മായി ചേർന്ന് നടത്താൻ propose ചെയ്ത സോഷ്യൽ മീഡിയ marketing workshop write up, subject preparation, ന്യൂസ്‌ publication (ധനം മാഗസിൻ ) നു വേണ്ടി ആവശ്യപ്പെട്ട write up തുടങ്ങിയവയും ഒരു തടസ്സവും കൂടാതെ തയ്യാറാക്കി അയക്കാൻ എനിക്ക് സാധിച്ചു.

കമ്പനിയിൽ ജോലി തുടങ്ങുന്നതിനു മുമ്പ് വാഗ്ദാനം ചെയ്തിരുന്ന ഫാമിലി atmosphere ആയിരുന്നില്ല പ്രീത മാഡത്തിന്റെ പെരുമാറ്റത്തിൽ കിട്ടിയിരുന്നത്.

ജോയിൻ ചെയ്തു ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ വളരെ ഹാർഷ് ആയ പെരുമാറ്റം എനിക്ക് നേരിടേണ്ടി വന്നു. ഞാൻ urgent ആയി വീട്ടിൽ എത്തേണ്ട ഒരു സാഹചര്യം വന്നപ്പോൾ അതിനു അനുവാദം ചോദിച്ചപ്പോൾ അനുവാദം തരുന്നതിൽ എതിർപ്പുണ്ടെന്ന രീതിയുലുള്ള സംസാരം എനിക്കും തിക്കച്ചും ഉൾകൊള്ളാൻ പാകത്തിനു ഉള്ളതായിരുന്നില്ല.

എന്റെ വീക്ഷണത്തിൽ ഞാൻ കമ്പനിയിലെ ബാക്കി ജീവനക്കാരെ പൊലലല്ല ഞാൻ ഫാമിലി യും 6 വയസ്സ് ഉള്ള മോളുടെ അച്ഛന്നുമാണ്, ബാക്കി ഉള്ളവരെ ക്കാളും കുറച്ചു കൂടി പ്രായവും പക്വതയും വന്ന വ്യക്തി ആണ്. അതിനാൽ കുറച്ചു കൂടി ഹൃദ്യമായ പെരുമാറ്റം കമ്പനി CEO യിൽ നിന്നും പ്രതീക്ഷിച്ചിരുന്നതും കൊണ്ടാവാം എനിക്ക് permission തരുന്നത് അനുവതിക്കുന്ന സമയത്ത് കൂടുതൽ salary വാങ്ങുന്ന ആളാണ് എന്നൊക്കെ ഉള്ള പരാമർശം ceo യുടെ സംസാരത്തിൽ ഉണ്ടായതു എന്നെ ഏറെ വേദനിപ്പിച്ചത് .

ആ ഒരു ദിവസം തന്നെ ഞാൻ കമ്പനിയിൽ നിന്നും മാറണമെന്ന് വ്യക്തിപരമായി ആഗ്രഹിച്ചു. പിന്നെ രാഹുലിന്റെ മാര്യേജ്, ഓണം  celebration പോലെ ഉള്ള അവസരങ്ങൾ, ഇടപഴകൽ, പിന്നെ ആ തരത്തിലുള്ള സമീപനം ceo യുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകില്ലന്നാണ് ഞാൻ വിചാരിച്ചിരുന്നത്.

പക്ഷെ വെൽനെസ്സ് inauguration day സജീവ്‌ സാറിന്റെ ആവശ്യനുസരണം ശ്രീ ഗോപാല സ്വാമിയുമായി വെബ്സൈറ്റ് starting ആൻഡ്‌ promotion ideas ഷെയർ ചെയ്യുന്നതിൽ സമയം കൂടുതൽ എടുത്തു എന്നുള്ള രീധിയിലുള്ള സംസാരവും പെരുമാറ്റവും ഒരിക്കലും സഹിക്കാൻ പറ്റുന്നതായിരുന്നില്ല

പിന്നെ ഒരു അവസരത്തിൽ seo training interest ഉള്ള ക്ലാരിയ സോഫ്റ്റ്‌ ടെക് trainees നോട് seo scope നെ പറ്റി സംസാരിച്ചതിൽ സമയം കൂടുതൽ എടുത്തെന്ന രീധിയിൽ സംസാരിച്ചതും പെരുമാറിയതും വ്യക്തിപരമായി എന്നെ തീരെ അസസ്ത്വനാക്കി.  അവരോട്  seo training ചെയ്യാൻ seo  scope & marketing scope ചർച്ച ചെയ്യാൻ എന്നോട് ആവശ്യപെടുകയിരുന്നു. അതിനു ശേഷമായിരുന്നു ഞാൻ ആ ട്രെയിനീസ്‌ മായി സംസാരിച്ചതും seo scope നെ പറ്റി പറഞ്ഞു seo training ജോയിൻ ചെയ്യാൻ അവരോടു സംസാരിച്ചതും.

ഇതിനെക്കാൾ ഏറെ ഒരു ജീവനക്കാരൻ എന്ന നിലയ്ക്ക് എന്നെ ഒരുപാടു അസ്വസ്തനക്കിയ അനുഭവങ്ങളായിരുന്നു ceo യുടെ മറ്റുള്ളവരുമായുള്ള സമീപനവും പെരുമാറ്റവും. ലീവ് ആവശ്യപ്പെടുന്ന ജീവനക്കാർ വളരെയേറെ കഷ്ട്ടപ്പാട് സഹിക്കേണ്ടി വരുന്നതും ലീവ് ചോദിച്ചിട്ടു ceo യുമായി സംസാരിച്ചിട്ടു ലാബിലേക്ക് തിരികെ വരുമ്പോൾ കരഞ്ഞു കൊണ്ട് വരുന്ന സാഹചര്യങ്ങളും ഒത്തിരി പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്.

എന്റെ വീടിന്റെ പണി നടക്കുകയാണ് മുകളിലത്തെ നില വാർക്കലിനല്ലാതെ (concrete ) ആഗസ്റ്റ്‌ മാസ്സത്തിൽ ഞാൻ ഒരു ലീവ് പോലും എടുത്തിട്ടില്ല . ഒരുപാടു അത്യാവശ്യങ്ങൾ നാട്ടിലെ അടുത്ത ബന്ധുക്കളുടെ മരണം എന്നിവയ്ക്ക് പോലും എനിക്ക് ലീവ് ചോദിക്കാൻ തോന്നിയിരുന്നില്ല . കാരണം ലീവുമായി ബന്ധപ്പെട്ടു ഓഫീസി അന്തരീക്ഷം അത്രമാത്രം വേദനാജനകമായിരുന്നു.

സെപ്റ്റംബർ മാസത്തിൽ ഞാൻ ഒരു ലീവ് പോലും എടുത്തിരുന്നില്ല.


കമ്പനി എന്നുള്ള നിലയ്ക്ക് ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു മൂല്യവും അവിടത്തെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നില്ല. 1% എങ്കിലും മുല്യമുള്ള ചിന്തകളോ സമയോചിതമായ മാറ്റങ്ങളോ ഉൾക്കൊള്ളാൻ പറ്റാത്ത സാഹചര്യം ഒരു ജീവനക്കാരനും തുടർന്ന് കൊണ്ട് പോകാൻ പറ്റുമോ എന്ന് എനിക്കറിയില്ല.

ജീവിത ആവശ്യങ്ങൾക്കായുള്ള കുറച്ചു തുക എന്ന salaray ക്ക് പുറമേ ജോലി, സുഖവും സന്തോഷവും സംതൃപ്തിയും തരുന്നതാകണമെന്ന Steve jobs quotes ഞാൻ ഓർമ്മിക്കുന്നു.

എനിക്ക് ഒരു തരത്തിലുള്ള മൂല്യവും കണ്ടെത്താൻ ബ്രമ്മ ഐ ടി solutions job പ്രയോജനകരമായിരുന്നില്ല.

ന്യൂസ്‌ മാഗസിൻ (ധനം മാഗസിൻ ) വേണ്ടിയുള്ള write up തയ്യാറാക്കുന്നതിന് കുറച്ചു സമയമെടുക്കും ഒരുപാടു circulation ഉള്ള മാഗസിൻ ആയതുകൊണ്ട് നല്ല രീധിയിൽ നല്ല ഭാഷയിൽ ക്രീയാത്മകമായി തയ്യാറാക്കണമെന്നും അതിനു സമയം വേണമെന്നും quick ആയി എഴുതിയാൽ ശരിയവില്ലന്നും ceo യോട്  ഞാൻ മറുപടി പറയേണ്ടി വന്നതും എന്നെ മോശം attitude ഉള്ള ജോലിക്കരനാക്കി മാറ്റി ഈ വിഷയവുമായി ബന്ധപ്പെട്ടു dony  യും rupen മായി ceo ഒച്ചപ്പാടിൽ മണിക്കുറുകളോളം സംസാരിച്ചതും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

അതിനു ശേഷം നടന്ന ഒഫീഷ്യൽ മീറ്റിംഗിൽ ഞാൻ ego കാരണം നല്ല രീധിയിലല്ല ceo യുമായി പെരുമാറുന്നതെന്നും ന്യൂസ്‌ magazine നു വേണ്ടി write  up തയ്യാറാക്കാൻ സജീവ്‌ സർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ എഴുതേണ്ടതെന്നും അത് ടൈം ബൌണ്ട് ആയി അന്ന് തന്നെ ചെയ്തു തീർക്കണം എന്നും പെട്ടെന്ന് എഴുതി തയ്യാറാക്കാൻ പറ്റിയില്ലെങ്കിൽ അത് വേറെ ആരെയെങ്കിലും എൽപ്പിക്കമെന്നും ceo അഭിപ്രായപ്പെട്ടു . ഞാൻ ഒരു പ്രൊഫഷണൽ എഴുത്തുകാരൻ അല്ലെന്നും എനിക്ക് ക്രീയാത്മകമായി എഴുതണമെങ്കിൽ അതിനുള്ള സമയം വേണമെന്നും എഴുതാൻ ഉള്ള fluency എല്ലാ സമയത്തും കിട്ടാറില്ല എന്നും അതിനാൽ അത്യാവശ്യം കണക്കിലെടുത്ത് വേറെ ആരെയെങ്കിലും depend ചെയ്യാമെന്നും വേറെ resource ട്രൈ ചെയ്യെനമെന്നും ഞാൻ ആവശ്യപ്പെട്ടു . വളരെ നിർബന്ധത്തിനു വഴങ്ങി ഞാൻ ആ write up തയ്യാറാക്കി അന്ന് തന്നെ ഇമെയിൽ ചെയ്തിരുന്നു. പക്ഷെ വെറും ഒരു write up  എന്നതിലുപരി ന്യൂസ്‌ magazine publication ചെയ്യാനുള്ള 1% quality പോലും അതിനു contribute ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല .

write up തയ്യാറാക്കുന്നതിന് മുമ്പ് സജീവ്‌ സിർനെ ഞാൻ ഫോണിൽ വിളിക്കാൻ ശ്രമിച്ചു ഏതു തരത്തിലുള്ള write up ആണ് വേണ്ടതെന്നു അറിയാനായിരുന്നു ഞാൻ സിർനെ വിളിക്കാൻ ശ്രമിച്ചത്. പക്ഷെ സർ ഫോണ്‍ attend ചെയ്യാതിരുന്നത് കൊണ്ട് write up details, needs അറിയാൻ കഴിഞ്ഞില്ല

2 ദിവസം കഴിഞ്ഞു write up അയച്ചതിന്റെ reply സജീവ്‌ സർ അയച്ചെന്നും athu പകമാല്ലെന്നും ഒക്ടോബർ 19 നു നടക്കുന്ന catalist പ്രോഗ്രാമിൽ ഞാൻ ഒരു session സോഷ്യൽ മീഡിയ marketing നെ പറ്റി handle ചെയ്യണമെന്നും അതിനു വേണ്ടിയുള്ള സ്ലൈഡ് preparation അടിയന്തരമായി ചെയ്യണമെന്നും ceo ആവശ്യപ്പെട്ടു.

ഞാൻ സോഷ്യൽ മീഡിയ usage സ്ലൈഡ് preparation തുടങ്ങി 5 minutes കഴിഞ്ഞപ്പോൾ ceo ലാബിൽ എത്തി മറ്റു ജീവനക്കാരുമായി സംസാരിച്ചിരിക്കുമ്പോൾ എനിക്ക് വേണ്ടിയിരുന്ന 2 ദിവസത്തെ ലീവ് ഞാൻ ആവശ്യപ്പെട്ടിരുന്നു. എല്ലാ വർഷവും പൂജ വയ്പ്പ് , വിജയ ദശമി ദിവസങ്ങളിൽ മൂകാംബിക ക്ഷേത്ര ദർശനത്തിനായി ഞാൻ പോകാറുണ്ടായിരുന്നു. കുറെ വർഷങ്ങളായി മുടങ്ങാതെ പോയിരുന്നതിനാൽ ഞാൻ ഈ വർഷവും പോകാൻ തീരുമാനിക്കുകയും ലീവ് ആവശ്യപ്പെടുകയുമായിരുന്നു. ആ സമയം ഞാൻ prepare ചെയ്തു തുടങ്ങിയ slide ടോപ്പിക്ക് heading വായിച്ചിട്ട് ഇങ്ങനെ അല്ലാ സ്ലൈഡ് എന്നും മാറ്റണമെന്നും ആവശ്യപ്പെട്ടു. പക്ഷെ ഇത് ഒരു outline മാത്രമേ ആയിട്ടുള്ളൂ എന്നും എല്ലാം മാറും എന്നും ഞാൻ മറുപടി പറഞ്ഞു.

ഒരു topic തന്നിട്ട് അതിനുവേണ്ടി സ്ലൈഡ് ചെയ്യാൻ ആവശ്യപ്പെട്ടപോൾ തന്നെ ഞാൻ preparation തുടങ്ങിയതായിരുന്നു Mr Ruben എന്നോടൊപ്പം ഉണ്ടായിരുന്നു. പവർ പോയിന്റ്‌ presentation ചെയ്യമ്പോൾ സ്മാൾ headings , പിന്നെ bullet points മാത്രമേ സ്ലൈഡ് ഉൾപ്പെടുത്താറുള്ളതെന്നും ബാക്കി present ചെയ്യന്ന ആൾ presentation സമയത്ത് describe ചെയ്യുകയുമാണ് ഉള്ളതെന്നും ഞാൻ പറഞ്ഞു

പിന്നെ അവിടെ നടന്നത് 3 മണിക്കൂറോളം നീണ്ട ഉച്ചത്തിലുള്ള ചർച്ചകളായിരുന്നു. രുപനും ടോണിയും അടങ്ങുന്ന ceo നടത്തിയ മീറ്റിംഗ് ലാബിലിരുന്നു തന്നെ എനിക്ക് കേൾക്കാമായിരുന്നു. കമ്പനിയൽ ഉള്ള എന്റെ സാന്നിധ്യം കുറച്ചു മിനുട്ടുകളായി ചുരുക്കാൻ ഞാൻ മാനസ്സികമായി തയ്യാറെടുത്തു.

1999 മാർച്ചിൽ ബി എ പാസ്സായ ഞാൻ MA ക്ക് ജോയിൻ ചെയ്തപ്പോൾ ക്യാമ്പസ്‌ selection വഴി ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്  ആൻഡ്‌ technologies ൽ  മെഡിക്കൽ സോഷ്യൽ worker ആയി എന്റെ working career തുടങ്ങിയതാണ് .

അതിനു ശേഷം മിനിസ്ട്രി ഓഫ് യൂത്ത് affairs & Sports, Govt ഓഫ് ഇന്ത്യ യുടെ കീഴിലുള്ള N S S regional center 2 വർഷം ഒരു Government പ്രൊജക്റ്റ്‌ ൽ  വർക്ക്‌ ചെയ്തു 7 വർഷം VHSE directorate office (Govt ഓഫ് Kerala ) work cheythu.

1 വർഷം London based SEO കമ്പനിയിലെ SEO team ലീഡർ ആയി ജോലി ചെയ്തു.
2.5  വർഷം BIz & Legis virtual Media Manager ആയി വർക്ക്‌ ചെയ്തു

ഈ ഒരു ഓഫീസിലും കാണാൻ പറ്റാതിരുന്ന പുതിയ അനുഭവങ്ങളായിരുന്നു ബ്രമ്മ ഐ ടി സൊലുഷൻസിൽ എന്നെ കാത്തിരുന്നത്.

വളരെ അത്യാവശ്യമായി വെൽനെസ്സ് website launch ചെയ്യേണ്ടാതിനാൽ content തയ്യാറാക്കാൻ കഴിവുള്ള ആളിനെ കണ്ടുപിടിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു അരുണ്‍ എന്നു പേരുള്ള ഒരാളിനെ ഓഫീസിൽ വിളിച്ചു വരുത്തിയതും കുണ്ടനൂർ ഉള്ള ഓഫീസിൽ കൊണ്ട് പോയതും സാമ്പിൾ content എഴുതിച്ചതും

content തയ്യാറാക്കുന്നതിന് ശാലിനി മാഡത്തിന്റെ മകൾ കാർത്തിക , സന്തോഷ്‌ നാരായണ്‍ സർ , ശാലിനി മാടം എന്നിവർക്ക് guidelines കൊടുത്തിട്ട് വേണ്ടവിധതിലുള്ള contribution, output കിട്ടതിരുന്നപ്പോളാണ് അരുണിനെ വിളിച്ചതും interview നടത്തിയതും sample content തയ്യാറാക്കിച്ചതും എല്ലാം. പക്ഷേ content urgent ആയിരുന്നിട്ടും അരുണിന്റെ content നല്ലതയിരുന്നിട്ടും അയാളെ appoint ചെയ്യാനോ freelance ആയി content എഴുതിക്കനൊ വേണ്ട നിർദ്ദേശം ആരും തന്നില്ല.

വെൽനെസ്സ് website inauguration കഴിഞ്ഞു സജീവ്‌ നായർ  സർ എന്നോട് നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ച് അരുണിനെ വീണ്ടും ഫോണിൽ വിളിക്കുകയും 10 topics കൊടുത്തു പുതിയ content തയ്യാറാക്കാനും ഞാൻ ആവശ്യപ്പെട്ടു. അരുണ്‍ അയച്ച 10 content ഞാൻ ചെക്ക്‌ ചെയ്തിട്ടു സജീവ്‌ നായർ സർ പറഞ്ഞ പോലെ ഈമെയിലിൽ അയച്ചു കൊടുത്തു. അടുത്ത ദിവസം ശാലിനി മാഡത്തിന്റെ മെയിലിൽ നിന്നും ഒരു warning message വന്നതല്ലാതെ അരുണിന്റെ content നെ പറ്റി ഒരു അഭിപ്രായം പറയുകയോ അരുനിറെ 10 content payment കൊടുക്കാനുള്ള തീരുമാനമെടുക്കുകയോ ഉണ്ടായില്ല.

അരുണുമായി എനിക്കുണ്ടായിരുന്ന സുഹൃത്ത് ബന്ധം പോലും എനിക്ക് നഷ്ട്ടപ്പെട്ടു. ഞാൻ ആ 10 content payment അയാൾക്ക് കൊടുക്കാമെന്നു പറഞ്ഞിട്ട് അയാൾ അത് എൻറെ കയ്യിൽ നിന്ന് വാങ്ങുന്നതുമില്ല. ഈ കഴിഞ്ഞ ആഴ്ചകളിൽ അരുണിന്റെ സഹോദരിയുടെ marriage ആയിരുന്നു. സഹോദരിയുടെ വിവാഹ തിരക്കുകളിൽ നിന്ന് കൊണ്ട് 10 content with more than 500 words അയച്ച അരുണിനോട് എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് എനിക്കറിയില്ല.

ഞാൻ എന്താണെന്നും  എന്താണ്‌ എന്റെ റോൾ എന്നും എനിക്ക് വ്യക്തമായ ബോധമുണ്ട് technically എനിക്ക് websites സെർച്ച്‌ എഞ്ചിൻ results ൽ ലിസ്റ്റ് ചെയ്യിക്കാൻ അറിയാം സോഷ്യൽ മീഡിയ marketing ചെയ്യാൻ അറിയാം. ബ്രമ്മ ഐ ടി സൊലുഷൻസ് ൽ നിന്നും 22 ആയിരം രൂപ ശംബളം വാങ്ങിയിരുന്ന ഞാൻ എന്തൊക്കെയാണ് എനിക്ക് ചെയ്തു തീർക്കേണ്ടാതെന്നും എന്റെ ജോലി വഴി കിട്ടേണ്ട results എന്തോക്കെയാവണമെന്നും എനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. പക്ഷെ തികച്ചും ഫലങ്ങളല്ല കാട്ടിക്കൂട്ടലുകളാണ് കമ്പനി CEO ക്ക് വേണ്ടതെന്നും എനിക്ക് വ്യക്തമായി മനസ്സിലായി.

എൻറെ ശമ്പളത്തെക്കാൾ ഉപരി എനിക്ക് പ്രോത്സാഹനം തരുന്ന എന്റെ കഴിവുകളെ അംഗീകരിക്കുന്ന മേൽ അധികാരികളെ ആയുരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്.

എന്റെ മൂകാംബിക യാത്ര കഴിഞ്ഞു വന്നിട്ട് ഞാൻ ഇനി ബ്രമ്മ ഐ ടി സൊലുഷൻസിൽ work ചെയ്യില്ല എന്ന് തീരുമാനിക്കുകയും ഇനിയും അവിടെ ജോലിയിൽ തുടരാൻ എന്റെ മനസ്സനുവധിക്കുന്നില്ലന്നും ഓഫീസിലെ HR നോട് അറിയിച്ചിട്ട് മണിക്കൂറുകൾക്കുള്ളിൽ ഞാൻ ജോലി ചെയ്ത എന്റെ പഴയ സ്ഥാപനത്തിൽ നിന്നും അഡ്വക്കേറ്റ് ജോളി ജോണ്‍ സർ എന്നെ വിളിക്കുകയും ബ്രമ്മ ഐ ടി യിലെ ceo സിർനെ വിളിച്ചു എന്നെ പറ്റി യും എന്റെ സ്വഭാവം ആത്മാർഥത , കഴിവുകൾ തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ചു അന്വേഷിച്ചതായും , ഞാൻ ബ്രമ്മ ഐ ടി സൊലൂഷൻസിൽ ജോലി ഇട്ടേച്ചു പോയതായും എന്റെ അവിടെ ഉണ്ടായിരുന്ന സാലറി ജോലി തുടങ്ങിയവയെ പറ്റി വിശദമായി അന്വേഷിച്ചതായും എന്നോട് പറഞ്ഞു.

ഈ തരത്തിലുള്ള ഒരു ceo യുടെ കീഴിൽ 2 മാസം ജോലി നോക്കിയല്ലോ എന്നൊരു പുച്ചമനൊഭാവം എന്റെ മനസ്സിൽ തോന്നി. കാതോടു കാത് രഹസ്യം പറയുകയും തോളോട് തോൾ ചേർന്ന് ജോലി നോക്കുകയും ചെയ്യുമെങ്കിലും കതങ്ങളുടെ അകലം മനസ്സിൽ സൂക്ഷിക്കുന്ന നിക്രഷ്ടത ഈ ഐ ടി യുഗത്തിലെ വിവര സാങ്കേതിക വിദ്യയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും പ്രാവർത്തികമാക്കുന്നല്ലോ എന്നാലോചിക്കുമ്പോൾ മനസ്സിൽ ലജ്ജയുണ്ട്.

മൂല്യ മോശം വന്നുകൊണ്ടിരിക്കുന്ന സാമൂഹിക ചുറ്റുപാടുകൾ നെയ്തെടുക്കുന്ന തൊഴിൽ സംസ്കാരത്തിൽ ആണ്ടു പോകാൻ  എനിക്കാവില്ല.

എന്തായാലും മൂകാംബിക ദേവിയുടെ അനുഗ്രഹം കൊണ്ടാണോ എന്നറിയില്ല ജോളി ജോണ്‍ സർ ceo പ്രീത നായരുടെ ഫോണ്‍ കാൾ വിവരം പറയാൻ വിളിച്ചപ്പോൾ തന്നെ എന്നോട് എത്രയും പെട്ടന്ന് ബിസ് ആൻഡ്‌ ലെഗിസ് ലേക്ക് തിരികെ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ virtual മീഡിയ manager പോസ്റ്റിൽ അല്ല, അവിടത്തെ  ഐ ടി ടീം ലീഡർ ആയി.

ജോളി ജോണ്‍ സിർനു എന്റെ നന്ദി, എന്റെ കഴിവിനെ ഒത്തിരി മനസ്സിലാക്കിയ വ്യക്തിയാണദ്ദേഹം. എന്റെ ജോലിയിൽ ഒരുപാടു ഗുണം കിട്ടിയിട്ടുള്ള വ്യക്തി, ഞാൻ ജോലി നൊക്കീയിട്ടുള്ള മുൻ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരായ K . സുരേഷ് കുമാർ IAS , മോഹന എബ്രഹാം, സജിത്ത് വിജയരാഖവൻ, Dr L  Thulaseedharan, Dr Mohan Das, തുടങ്ങിയ ഉന്നത വ്യക്തികളുടെ പട്ടികയിൽ ഞാൻ ഉൾക്കൊള്ളിച്ചിരിക്കുന്ന റോൾ model. എന്നെ ഒരുപാടു പ്രോത്സാഹിപ്പിക്കുകയും എന്റെ നേട്ടങ്ങളെ മാന്യമായി അംഗീകരിക്കുകയും ചെയ്യുന്ന inspiring person.

2 മാസങ്ങൾക്ക് മുമ്പ് കുറച്ചു ശംബള വ്യത്യാസം മുന്നിൽ കണ്ടു Biz ആൻഡ്‌ Legis വിട്ടു പോയ എന്നെ ഒരു വിഷമ സമയത്തിൽ എന്നെ മനസ്സില്ലാക്കി എന്നെ തിരികെ വിളിക്കുന്നതും മെച്ചപ്പെട്ട designation & സാലറി വാഗ്ദാനം ചെയ്യുന്നതും എന്നിൽ കഴിവുളളത് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നെ തിരിച്ചറിയുന്ന എന്റെ കഴിവുകളെ കണ്ടറിയുന്ന എന്റെ കഴിവുകള ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു കമ്പനിയിലോ സ്ഥാപനത്തിലോ എനിക്കുള്ള പുതിയ ലാവണം തയ്യാറാകട്ടെ അവിടെ വരെ എത്താനുള്ള വഴി ജഗദീശ്വരൻ കാണിച്ചു തരട്ടെ എന്ന് പ്രാർതിച്ചു കൊണ്ട് നിര്ത്തുന്നു. എല്ലാത്തിനും നന്ദി........ ഒരായിരം നന്ദി .......

No comments:

Post a Comment