ഭാഗ്യവും നിര്‍ഭാഗ്യവും
നമ്മള് എല്ലാപേരും ഭാഗ്യവാന്മാരാണ് ഒരു തരത്തില്‍ അല്ലെങ്കില്‍മറ്റൊരു തരത്തില്‍ ഭാഗ്ഗ്യത്തെക്കുറിച്ച് എന്റെ അനുഭവത്തില്‍ നുന്നും എന്റെ വ്യക്ത്തിപരമായ ചില വരികള്‍ ഇവിടെ കുറിക്കുന്നു.
എന്താണ് ഭാഗ്യം എന്ന് ഞാന്‍ ഇവിടെ എഴുതാന്‍ ആഗ്രഹിക്കുന്നില്ല കാരണം ഓരോ ആളിനെയും സംബന്ധിച്ചും ഭാഗ്യം ഓരോ തരത്തിലായിരിക്കും ഉണ്ടാവുക.
ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് ഈവരികള് ഇവിടെ കുറിക്കുവാന്‍ കഴിയുന്നത് ഒരു തരത്തില്ലുള്ള എന്റെ ഭാഗ്യമാണ്. ഈ വരികള്‍ വായിക്കുവാന്‍ കഴുയുന്നത് ചിലപ്പോള്‍ നിങ്ങളുടെ ഭാഗ്യമയിരിക്കും.
ഒരു കാര്യം നൂറു ശതമാനവും ഉറപ്പാണ് ഭാഗ്യവും നിര്‍ഭാഗ്യവും ആപേക്ഷികമാണ്. ഞാന്‍ അത് പറയാന്‍ കാരണം നമ്മുടെ പഴയ കാലത്തിലെ ചില നിമിഷങ്ങള്‍ ഓര്‍ത്താല്‍ മനസ്സിലാകും. നമുക്ക് ഭാഗ്യകരമായി വരുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് തികച്ചും നിര്ഭാഗ്യകരമാകാം .
ഏറ്റവും വിഷമം തോന്നിക്കുന്ന ചില നിമിഷങ്ങള്‍ ഞാന്‍ നിര്‍ഭാഗ്യകരമായി വിലയിരുത്തിയിട്ടുണ്ട്.
ഭാഗ്യത്തിനു നമ്മുടെ ആദ്വാനവുമായി ബന്ധമുണ്ടോ എന്നെനിക്കറിയില്ല പക്ഷേ വളരെ കഠിനാദ്വാനം ചെയ്തിട്ടും ഒത്തിരി പഴി കേള്‍ക്കേണ്ടി വരിക എന്നത് ഏറ്റവും നിര്‍ഭാഗ്യകരമാണ്. ആതരത്തില്‍ ഒത്തിരി നിര്‍ഭാഗ്യ കരമായ നിമിക്ഷങ്ങള്‍ ഞാന്‍ അതിജീവിച്ചിട്ടുണ്ട്...
സത്യത്തില്‍ ഇതുപോലെത്തെ ആയിരക്കണക്കിന് നിര്ഭാഗ്യവാന്മാര് നമ്മുടെ ഇടയിലുണ്ട്.
പക്ഷേ ഈ അടുത്ത കാലത്ത് മറ്റു ചില വ്യക്തികളുടെ നിര്‍ഭാഗ്യ കരമായ അവസ്ഥകള്‍ മനസ്സിലാക്കുമ്പോള്‍ ഞാന്‍ അനുഭവിച്ചത് പരമ ഭാഗ്യകരമയവ ആയിരുന്നെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഒരിക്കല്‍ ഞാന്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ ജോലി നോക്കുന്ന കാലത്ത് അവിടെ ഉണ്ടായിരുന്ന ഒരു ഓഫീസര്‍ എനിക്ക് ഒരുപാടു പ്രജോതനകരമായ ഉപദേശങ്ങള്‍ തരാറുണ്ടായിരുന്നു.
ഭാഗ്യതെക്കുരിച്ചു അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നും പറഞ്ഞ ചിലവാക്കുകള്‍ പില്ക്കാലത്ത് ഞാന്‍ ഒത്തിരി വിദ്യാര്‍ത്ഥികളുമായി പല പല വേദികളില്‍ പങ്കുവേയ്ക്കുകയുണ്ടായി. ആ വേദികളില്‍ ഈ വിഷയത്തെ പറ്റി നടന്ന ഒരുപാടു വാഗ്വാദങ്ങള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
നമ്മളെ കുറിച്ചു മറ്റുള്ളവര്‍ക്ക് നല്ല അഭിപ്രായമാണെങ്കില്‍ അത് തികച്ചും നമ്മുടെ ഭാഗ്യമാണെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് നമ്മളെക്കുറിച്ച് തെറ്റിധാരണകള്‍ മാത്രമാണെങ്കില്‍ അതു ഏറ്റവും വലിയ നിര്‍ഭാഗ്യമാണെന്നും ആ ഓഫീസിര്‍ പറഞ്ഞത് ഞാന്‍ ഇന്നും സ്മരിക്കുന്നു.
എന്നാല്‍ തികച്ചും വളരെ ദൌര്ഭഗ്യകാരവും വിഷമകരവുമായ വാര്‍ത്തകള്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ടു അറിഞ്ഞപ്പോള്‍ വെറും തെറ്റിദ്ധാരണയുടേയും വ്യക്തി വൈരഗ്യതിന്റെ പേരിലും ഉണ്ടായ ദൗര്ഭാഗ്ഗ്യവും അതേല്‍പ്പിച്ച ആഖാതവും എത്രമാത്രം ഉണ്ടെന്നു നേരിട്ടു മനസ്സിലാക്കാന്‍ പറ്റിയെങ്കിലും എന്നെ സംബധിച്ച് വളരെ വിഷമകരമായ അനുഭവുമായി.
ഒരിക്കലും ചെയ്യാന്‍ സാധ്യധയില്ലാത്തതും ഒരിക്കലും പുറത്തു പോലും പറയാന്‍ കഴിയാത്തതുമായ തെറ്റുകള്‍ കുറ്റങ്ങള്‍ ചുമത്തി ആ ഓഫീസെറിനെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നു.
ഞാന്‍ ചില സമയങ്ങളില്‍ കടുത്ത വിഷമങ്ങള്‍ തോന്നുംബോള്‍ പണ്ട് സ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ച ഏതെങ്കിലും പദ്യത്തിന്റെ വരികള്‍ പാടി അല്ല പറഞ്ഞു ആശ്വസിക്കും.
പക്ഷെ നമ്മുടെ ജീവിതത്തില ഭാഗ്യ നിമിഷങ്ങളേയും മറ്റുള്ളവരുടെ വിശ്വാസമില്ലായ്മ കൊണ്ടുണ്ടാകുന്ന ദൗര്ഭാഗ്യതെയും പറ്റി എനിക്ക് പറഞ്ഞു തന്നയാള്‍ ആ കടുത്ത ദൗര്ഭാഗ്യതാ അതും സ്ത്രീവിഷയവുമായി ബന്ധപ്പെട്ടു അനുഭവിക്കുന്നത് അറിയുമ്പോള്‍ പറഞ്ഞോ പാടിയോ ആശ്വസിക്കാന്‍ പറ്റിയ ഒരു കവിതയോ പാട്ടോ പദ്യമോ മനസ്സില്‍ വരുന്നില്ല.